പ്രതിവാരപ്രതിഫലനം രണ്ടാം ഘട്ടം ( ഏഴാം വാരം)
(22 /07/ 2024 - 26/07/2024)
അധ്യാപന പരിശീലനത്തിന്റെ ഏഴാം വാരം ജൂലൈ 22 മുതൽ 26 വരെ ആയിരുന്നു. മാതൃഭൂമി സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 26ന് കാർഗിൽ വിജയ് ദിവസ് അനുസ്മരണം നടത്തി. ഇതിനോടനുബന്ധിച്ച് പുഷ്പാർച്ചനയും പ്രഭാഷണവും നടത്തി.
ഈ ആഴ്ചയിൽ 4 പാഠാസൂത്രണങ്ങൾ പഠിപ്പിക്കാൻ സാധിച്ചു. എണ്ണ നിറച്ച കരണ്ടി എന്ന പാഠത്തിന്റെ രണ്ട് ക്ലാസുകളും വ്യാകരണത്തിലെ കേവലക്രിയാ പ്രയോജകക്രിയ എന്നിവ മുൻകൂർ സംഘാടന മാതൃകയിൽ പഠിപ്പിക്കാൻ സാധിച്ചു. പതിവിൽ നിന്ന് വ്യത്യസ്തമായി മുൻകൂർ സംഘാടന മാതൃക ആയതുകൊണ്ട് തന്നെ കുട്ടികൾക്ക് പഠിക്കാൻ ഉന്മേഷവും കൗതുകവും ഉണ്ടായിരുന്നു. പ്രതീക്ഷിച്ചതിലും നന്നായി വ്യാകരണം പഠിപ്പിക്കാൻ എനിക്ക് സാധിച്ചു. വഴിയാത്ര എന്ന പാഠത്തിന്റെ ഇന്നോവേറ്റീവ് പാഠസൂത്രണവും ഈ വാരത്തിലാണ് പഠിപ്പിച്ചത്. അധ്യാപന പരിശീലനത്തിന്റെ അവസാന വാരമായിരുന്നു ഇത്. അധ്യാപന നൈപുണികൾ ക്ലാസ് റൂമിൽ എങ്ങനെ ഫലപ്രദമായി പ്രയോഗിക്കാം എന്ന് എനിക്ക് ബോധ്യമായി.

Comments
Post a Comment