SCHOOL INDUCTION

2022-24 വർഷത്തെ ബി.എഡ് കോഴ്സിന്‍റെ ഭാഗമായി അഞ്ച് ദിവസത്തെ സ്കൂൾ വിസിറ്റ് നടത്തുകയുണ്ടായി. 2022 നവംബർ 14 മുതൽ 18 വരെയാണ് സ്കൂൾ വിസിറ്റിനായി അനുവദിച്ചത്. ഓപ്ഷണൽ  ടീച്ചേഴ്സിന്റെ ഒബ്സർവേഷൻ ക്ലാസുകൾ കാണുകയും,സ്കൂളിലെ മറ്റു പ്രവർത്തനങ്ങൾ മനസ്സിലാക്കുകയും ആണ് ഇതിന്റെ ലക്ഷ്യം.ഒരു അധ്യാപികയുടെ കണ്ണിലൂടെ സ്കൂൾ അന്തരീക്ഷവും പ്രവർത്തനങ്ങളും നോക്കിക്കാണാൻ കഴിഞ്ഞു. സ്കൂൾ പ്രവർത്തനങ്ങളിലും പാഠ്യപദ്ധതികളിലും വന്ന മാറ്റങ്ങൾ ഏറെക്കുറെ മനസ്സിലാക്കാനും സാധിച്ചു.അധ്യാപനം, പഠനം എന്നീ മേഖലകളിൽ എന്തൊക്കെ മെച്ചപ്പെടുത്തലുകൾ കൊണ്ടുവരണം എന്ന കാര്യങ്ങളിൽ ധാരണ കൊണ്ടുവരാൻ ഇതിലൂടെ സാധിച്ചു.

Comments