(05/10/2023 -06/10/2023)
ബി. എഡ് പാഠ്യപദ്ധതിയുടെ ഭാഗമായ ഞങ്ങളുടെ 40 ദിവസത്തെ അധ്യാപന പരിശീലനം 05/10/2023ന് ആരംഭിച്ചു. ജി. എച്ച്.എസ്.എസ് ചവറ സ്കൂൾ ആണ് തിരഞ്ഞെടുത്തത്.ഫാത്തിമ മെമ്മോറിയൽ ട്രെയിനിങ് കോളജിൽ നിന്ന് വിവിധ ഓപ്ഷനുകളിൽ നിന്ന് ആറ് വിദ്യാർത്ഥികൾ ഈ സ്കൂൾ തെരഞ്ഞെടുത്തിരുന്നു. ആദ്യദിവസം സ്കൂളിലെ പ്രധാന അധ്യാപികയെ കണ്ട് ആവശ്യമായ നിർദ്ദേശങ്ങൾ കൈപ്പറ്റുകയും ഞങ്ങൾക്ക് ഇരിക്കുവാൻ പ്രത്യേകമായി ഒരു മുറി സജ്ജീകരിക്കുകയും ചെയ്തു. 9 Fക്ലാസ്സ് ആണ് എനിക്ക് ലഭിച്ചത്.
ഈ ആഴ്ചയിൽ 2 പാഠാസൂത്രണ രേഖകൾ മാത്രമാണ് എടുക്കാൻ കഴിഞ്ഞത്. ആദ്യ ക്ലാസിൽ കുട്ടികളെ പരിചയപ്പെടുകയുംകുട്ടികളുമായി നല്ലൊരു ബന്ധം സ്ഥാപിക്കാനും സാധിച്ചു. ഒമ്പതാം ക്ലാസിലെ ജീവിതം ഒരു പ്രാർത്ഥന എന്ന പാഠത്തിന്റെ രണ്ട് പാഠസൂത്രണ രേഖകൾ പഠിപ്പിക്കാൻ സാധിച്ചു. നല്ലൊരു അനുഭവമാണ് ഈ ദിവസങ്ങളിൽ സ്കൂളിൽ നിന്ന് ലഭിച്ചത്.

Comments
Post a Comment