പ്രതിവാര പ്രതിഫലനം ഒന്നാം ഘട്ടം ( അഞ്ചാം വാരം )
(13/11/2023 - 17/11/2023)
നവംബർ 14 ദിനത്തോടനുബന്ധിച്ച് സ്കൂളിൽ പ്രത്യേക അസംബ്ലി സംഘടിപ്പിക്കുകയും വിവിധ പരിപാടികൾ നടത്തുകയും ചെയ്തു.
ഈ വാരത്തിൽ കാളകൾ എന്ന കവിതയുടെ അവസാനഭാഗവും സഫലമീ യാത്ര എന്ന കവിതയുടെ 5 പാഠാസൂത്രണ രേഖയും ആണ് പഠിപ്പിക്കാൻ സാധിച്ചത്. കവിത ഈണത്തിൽ ചൊല്ലി പഠിപ്പിച്ചതിനോടൊപ്പം കുട്ടികളെ കൊണ്ട് താളത്തിൽ ചൊല്ലിക്കുക കൂടി ചെയ്തു. കാളകൾ സഫലമീ യാത്ര എന്നീ രണ്ട് കവിതകൾ പഠിച്ചതോടുകൂടി കുട്ടികളിൽ കവിതാസ്വാദനശേഷി വർദ്ധിക്കുന്നതായി എനിക്ക് തോന്നി. വളരെ മികച്ച രീതിയിൽ തന്നെ ഈ വാരത്തിലെ അധ്യാപനം പൂർത്തിയാക്കാൻ എനിക്ക് സാധിച്ചു.

Comments
Post a Comment