പ്രതിവാര പ്രതിഫലനം ഒന്നാം ഘട്ടം ( ആറാം വാരം )
19/11/2023 - 24/11/2023)
ആറാം വാരത്തിലെ അധ്യാപനം നവംബർ 19 മുതൽ 24 വരെ ആയിരുന്നു. സഫലമീ യാത്ര എന്ന കവിതയുടെ അവസാന ഭാഗവും കവിയും സമൂഹജീവി എന്ന ലേഖനത്തിന്റെ മൂന്നു പാഠാസൂത്രണ രേഖയും ഉൾപ്പെട്ടതായിരുന്നു ഈ വാരം. കവിയും സമൂഹജീവി എന്ന പാഠം കുട്ടികൾക്ക് ഗ്രഹിക്കാൻ പ്രയാസമായിരുന്നിട്ടു കൂടി അവർക്ക് മനസ്സിലാകുന്ന രീതിയിൽ ലഘൂകരിച്ച് പഠിപ്പിക്കാൻ എനിക്ക് സാധിച്ചു. ആശാൻ കവിതയുടെ പ്രാധാന്യത്തെ പറ്റിയും പ്രസക്തമായ ചില കൃതികളിലെ വരികളും അവയുടെ ആശയവും വിപുലമായി തന്നെ പറഞ്ഞു നൽകി.

Comments
Post a Comment