പ്രതിവാര പ്രതിഫലനം ഒന്നാം ഘട്ടം ( മൂന്നാം വാരം)

പ്രതിവാര പ്രതിഫലനം ഒന്നാം ഘട്ടം ( മൂന്നാം വാരം) (01/11/2023 -03/11/2023)

പരിസ്ഥിതി സംരക്ഷണം ലക്ഷ്യം വച്ചുകൊണ്ട് പ്രഥമ അധ്യാപികയുടെ നേതൃത്വത്തിൽ വിദ്യാലയ അങ്കണത്തിൽ വൃക്ഷത്തൈ നട്ടു കൊണ്ടാണ് മൂന്നാം വാരം ആരംഭിച്ചത്  

നവംബർ ഒന്നു മുതൽ മൂന്നു വരെ ഉണ്ടായിരുന്ന മൂന്നാം വാരത്തിൽ അജഗജാന്തരം എന്ന പാഠത്തിന്റെ മൂന്നു പഠാസൂത്രണ രേഖകൾ പൂർത്തിയാക്കാൻ കഴിഞ്ഞു. മികച്ച മാതൃക വായന ആയതുകൊണ്ട് തന്നെ കുട്ടികൾക്ക് പാഠപുസ്തകത്തിലെ പ്രാദേശിക പദങ്ങളും ചൊല്ലുകളും എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിഞ്ഞു.പാഠവുമായി ബന്ധപ്പെട്ട മറ്റു ചില കഥകൾ കൂടി അധ്യാപനത്തിൽ ഉൾപ്പെടുത്തിയതിനാൽ കുട്ടികൾക്ക് പഠനം രസകരമായി തോന്നി.

Comments