പ്രതിവാര പ്രതിഫലനം ഒന്നാം ഘട്ടം ( ഏഴാം വാരം )

പ്രതിവാര പ്രതിഫലനം ഒന്നാം ഘട്ടം ( ഏഴാം വാരം ) (27/11/2023 - 01/12/2023)

 ഡിസംബർ 1 എയ്ഡ്സ് ദിനത്തോടനുബന്ധിച്ച് ഒരു ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും കൂട്ടായ സഹകരണം പരിപാടിയെ വിജയത്തിൽ എത്തിച്ചു.

നവംബർ 27 തീയതി മുതൽ ഡിസംബർ ഒന്നു വരെയാണ് ഈ വാരത്തിൽ ഉണ്ടായിരുന്നത്. ബുദ്ധന്റെ ഉപദേശം എന്ന പാഠമാണ് ഈ വാരത്തിൽ പഠിപ്പിച്ചത്. ശ്രാവ്യ വായനയിൽ നിന്ന് കുട്ടികളുടെ വായനയിലെ പോരായ്മകൾ തിരിച്ചറിഞ്ഞ് മാർഗ്ഗ നിർദ്ദേശങ്ങൾ നൽകാൻ എനിക്ക് സാധിച്ചു. പ്രയാസമേറിയ പാഠഭാഗം ആയതുകൊണ്ട് തന്നെ അധ്യാപനത്തിൽ കുറച്ചുകൂടി ശ്രദ്ധ പുലർത്തി.

Comments