പ്രതിവാരപ്രതിഫലനം ഒന്നാം ഘട്ടം ( ഒമ്പതാം വാരം)

പ്രതിവാരപ്രതിഫലനം ഒന്നാം ഘട്ടം ( ഒമ്പതാം വാരം) (12/12/2023 -15/12/2023)
 ഡിസംബർ 10 മനുഷ്യാവകാശ ദിനവുമായി ബന്ധപ്പെട്ട് കുട്ടികൾക്കൊരു ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.

 ഒമ്പതാം വാരത്തോടുകൂടി ഒന്നാം ഘട്ടത്തിലെ അധ്യാപന പരിശീലനം അവസാനിച്ചു. വെളിച്ചത്തിന്റെ വിരലുകൾ എന്ന പാഠത്തിന്റെ അവസാനത്തെ പാഠസൂത്രണ രേഖയും സാക്ഷി എന്ന പാഠവും ആണ് ഈ വാരത്തിൽ അധ്യാപനം നടത്താൻ സാധിച്ചത്. പതിമൂന്നാം തീയതിയോടുകൂടി 40 പാഠാസൂത്രണ രേഖകൾ പൂർത്തിയാക്കുകയും അവസാനത്തെ രണ്ടു ദിവസങ്ങളിൽ പരീക്ഷാ നടത്തിപ്പിൽ പങ്കാളിയാവുകയും ചെയ്തു. ക്ലാസ് റൂമിലെ അധ്യാപനത്തിനു പുറമേ സ്കൂളിന്റെ ഇതര പ്രവർത്തനങ്ങളിൽ ഭാഗമാകാനും ഹൃദ്യമായ ഒരു ബന്ധം സ്ഥാപിക്കാനും ഒന്നാം ഘട്ട അധ്യാപന പരിശീലനത്തിൽ എനിക്ക് സാധിച്ചു.

Comments