പ്രതിവാര പ്രതിഫലനം ഒന്നാം ഘട്ടം ( എട്ടാം വാരം )
(04/12/2023 - 08/12/2023)
" സുസ്ഥിരവികസനം " എന്ന വിഷയത്തിൽ ഒരു സെമിനാർ സംഘടിപ്പിച്ചു. സുസ്ഥിരവികസനം എന്താണെന്നും അതിന്റെ പ്രാധാന്യം എന്താണെന്നും മനസ്സിലാക്കാൻ കുട്ടികൾക്ക് ഈ ക്ലാസ് പ്രയോജനപ്പെട്ടു.
എട്ടാം വാരത്തിൽ വ്യാകരണത്തിലെ സമാസം ഉപമ എന്നിവയും വെളിച്ചത്തിന്റെ വിരലുകൾ എന്ന പാഠഭാഗത്തിലെ 5 പഠാസൂത്രണ രേഖകളുംഉൾപ്പെടുത്തിയിരുന്നു.ആശയ സമ്പാദന മാതൃകയിലൂടെ സമാസവും മുൻകൂർ സംഘാടന മാതൃകയിലൂടെ ഉപമയും പഠിപ്പിച്ചു. പതിവിൽ നിന്ന് വിപരീതമായ രീതി സ്വീകരിച്ചതുകൊണ്ട് തന്നെ കുട്ടികൾക്ക് വ്യാകരണം പഠിക്കാൻ താല്പര്യമുണ്ടായിരുന്നു. ഉദാഹരണങ്ങളിലൂടെ പഠിപ്പിച്ചതു കൊണ്ട് തന്നെ അധ്യാപനംസുഗമമായി പൂർത്തിയാക്കാൻ സാധിച്ചു. ഉറൂബിന്റെ ഉമ്മാച്ചു എന്ന നോവലിന്റെ ഇതിവൃത്തം എന്താണെന്ന് പറഞ്ഞുകൊണ്ടാണ് വെളിച്ചത്തിന്റെ വിരലുകൾ എന്ന പാഠത്തിലേക്ക് പ്രവേശിച്ചത്. രസകരമായ നോവൽ ഭാഗം ആയതുകൊണ്ട് തന്നെ കുട്ടികൾ വളരെ വേഗം കാര്യങ്ങൾ ഗ്രഹിച്ചു. അധ്യാപനത്തിലെ പാകപ്പിഴകൾ പരമാവധി കുറച്ചുകൊണ്ട് അധ്യാപനം നടത്താൻഈ വാരത്തിൽ എനിക്ക് സാധിച്ചു.

Comments
Post a Comment