COMMUNITY LIVING CAMP

ബി . എഡ് വിദ്യാർത്ഥികളുടെ പാഠ്യ പദ്ധതിയുടെ ഭാഗമായി 2022- 2024 അധ്യാന വർഷത്തെ വിദ്യാർഥികൾക്ക് ജനുവരി 27 മുതൽ ജനുവരി 31 വരെയാണ് സമൂഹ സഹവാസ ക്യാമ്പ് സംഘടിപ്പിച്ചത്.‘ സമന്വയം' ഞാനതിൽ നിന്ന് നമ്മളിലേക്ക് - എന്നതായിരുന്നു ക്യാമ്പിന് നൽകിയിരുന്ന പേര് . ക്യാമ്പ് ഉദ്ഘാടനത്തിന് അധ്യക്ഷ സ്ഥാനം വഹിച്ചത് ആഗ്നേയ കലാല യൂണിയൻ ചെയർമാൻ ഋത്വിക്ക് ആയിരുന്നു .ഫാത്തിമ മെമ്മോറിയൽ എജ്യുക്കേഷൻ ട്രസ്റ്റിന്റെ ഭാരവാഹികൾ പരിപാടിക്ക് ആശംസ അറിയിക്കുകയും ,കലാല യൂണിയൻ ചെയർപേഴ്സൺ സൗമ്യ ചടങ്ങിന് നന്ദി അറിയിക്കുകയും ചെയ്തു.പുതിയ കാര്യങ്ങൾ പഠിക്കുവാനും, പുതിയ അനുഭവങ്ങൾ നേടുവാനും നിഷ്കർഷിച്ചിരുന്ന പ്രവർത്തനങ്ങൾ കൃത്യതയോടെയും ,ക്രിയാത്മകമായും അവതരിപ്പിക്കുവാനും സാധിച്ചു. അധ്യാപകരാകാൻ തയ്യാറെടുക്കുന്ന വിദ്യാർത്ഥികളെ അവരുടെ സമൂഹമായുള്ള ബന്ധം ദൃഢമാക്കുവാനും സമൂഹത്തോടുള്ള ഉത്തരവാദിത്വം ഉറപ്പുവരുത്തുവാനും ഈ ക്യാമ്പിലൂടെ സാധിച്ചുപ്രധാന അധ്യാപിക ഡോക്ടർ അനിത ടീച്ചർ ആയിരുന്നു ക്യാമ്പ് കൺവീനർ എല്ലാ അധ്യാപകരും ചേർന്ന് ആവശ്യമായ നിർദ്ദേശങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും നിർദ്ദേശിക്കുകയും ചെയ്തിരുന്നു.സമൂഹ സഹവാസ ക്യാമ്പിന്റെ അവസാന ദിനമായ 31 തീയതി കുട്ടികളുടെ കുട്ടികളുടെ അനുഭവങ്ങളിലൂടെയും മറ്റും ഒരു യാത്ര നടത്തുകയും വളരെ മനോഹരമായി തന്നെ ക്യാമ്പ് അവസാനിപ്പിക്കുകയും ചെയ്തു.പഞ്ചദിന ക്യാമ്പ് സമ്മാനിച്ച അറിവുകളും അനുഭവങ്ങളും അധ്യാപക വിദ്യാർത്ഥികളായ ഓരോരുത്തർക്കും മുതൽക്കൂട്ട് തന്നെയാണ് .

Comments