പ്രതിവാരപ്രതിഫലനം രണ്ടാം ഘട്ടം( ഒന്നാം വാരം)

പ്രതിവാരപ്രതിഫലനം രണ്ടാം ഘട്ടം( ഒന്നാം വാരം) 

 (12/06/2024 - 15/06/2024)

ബി. എഡ് പാഠ്യപദ്ധതിയുടെ ഭാഗമായ ഞങ്ങളുടെ 30 ദിവസത്തെ അധ്യാപന പരിശീലനം ജൂൺ 12, 2024 ആരംഭിച്ചു. ഇത്തവണയും ജി. എച്ച്.എസ്.എസ് ശങ്കരമംഗലം തന്നെ വരാൻ സാധിച്ചു. ഫാത്തിമ മെമ്മോറിയൽ ട്രെയിനിങ് കോളജിൽ നിന്ന് വിവിധ ഓപ്ഷനുകളിൽ നിന്ന് ആറ് വിദ്യാർത്ഥികൾ ഈ സ്കൂൾ തെരഞ്ഞെടുത്തിരുന്നു. ആദ്യദിവസം സ്കൂളിലെ പ്രധാന അധ്യാപികയെ കണ്ട് ആവശ്യമായ നിർദ്ദേശങ്ങൾ കൈപ്പറ്റുകയും ഞങ്ങൾക്ക് ഇരിക്കുവാൻ പ്രത്യേകമായി ഒരു മുറി സജ്ജീകരിക്കുകയും ചെയ്തു.  8. Dക്ലാസ്സ്‌ ആണ് എനിക്ക് ലഭിച്ചത്.
               സ്കൂളിൽ ആദ്യമായി ശുചിത്വ ക്ലബ് ആരംഭിച്ചു. പ്രധാനഅധ്യാപിക ഉദ്ഘാടനം ചെയ്തു.ജൂൺ 14 റാബിസ് വൈറസ് ബോധവൽക്കരണ ക്ലാസ്സ്‌ ആരോഗ്യ മേഖലയുടെ നേതൃത്വത്തിൽ നടത്തി.

     
  ഈ ആഴ്ചയിൽ 4 പാഠാസൂത്രണ രേഖകൾ മാത്രമാണ് എടുക്കാൻ കഴിഞ്ഞത്. ആദ്യ ക്ലാസിൽ  കുട്ടികളെ പരിചയപ്പെടുകയുംകുട്ടികളുമായി നല്ലൊരു ബന്ധം സ്ഥാപിക്കാനും സാധിച്ചു.എട്ടാം ക്ലാസ്സിലെ കേരളപാഠാവലി ആദ്യ പാഠമായ സാന്ദ്രസൗഹൃദം എന്ന കവിതഭാഗം മികച്ച രീതിയിൽ തന്നെ ക്ലാസ് എടുക്കാനും പ്രവർത്തനങ്ങൾ നൽകാനും സാധിച്ചു. നല്ലൊരു അനുഭവമാണ് ഈ ദിവസങ്ങളിൽ സ്കൂളിൽ നിന്ന് ലഭിച്ചത്.

Comments