പ്രതിവാരപ്രതിഫലനം രണ്ടാം ഘട്ടം( രണ്ടാം വാരം)
(18/06/2024 - 22/06/2024 )
അദ്ധ്യാപനപരിശീലനത്തിന്റെ രണ്ടാം വാരം ജൂൺ 18 മുതൽ ജൂൺ 22 വരെ ആയിരുന്നു.ജൂൺ 19 വായന ദിനവുമായി ബന്ധപ്പെട്ട് നിരവധി പരിപാടികൾ സ്കൂളിൽ നടന്നു. ഈ വാരം വായന
വാരമായിയാണ് ആഘോഷിക്കുന്നത്.പ്രഭാഷകൻ ശ്രീ രാധാകൃഷ്ണൻ കുടവട്ടൂർ വായനവാരാഘോഷവും ഭാഷ ക്ലബ് ഉദ്ഘാടനവും നിർവഹിച്ചു. വായനയുടെ പ്രാധാന്യത്തെ കുറിച്ച് പ്രഭാഷണംവും നടത്തി.വായന വാരആഘോഷത്തിന്റ ഭാഗമായി ജൂൺ 20 ന് പുസ്തക പ്രകാശനം നടത്തി. സ്കൂൾ ലൈബ്രറി പുസ്തകങ്ങൾ പ്രദർശിപ്പിച്ചു. ജൂൺ 21 യോഗ ദിനം ആഘോഷിച്ചു. യോഗ ചെയ്യുന്നതിന്റെ പ്രാധാന്യത്തെ മുൻ നിർത്തി യോഗ ക്ലാസ്സ് നടത്തി. കുട്ടികൾ സജീവമായി പങ്കെടുത്ത് യോഗ ദിനം ആഘോഷിച്ചു.
ഈ ആഴ്ചയിൽ 4 പാഠാസൂത്രണ രേഖകൾ ക്ലാസ് എടുക്കാൻ കഴിഞ്ഞു. അമ്മമ്മ എന്ന പാഠഭാഗം ആണ് ഈ വാരം പഠിപ്പിക്കാൻ കഴിഞ്ഞത്.അച്ചടക്കത്തോടെയും ശ്രദ്ധയോടെയും കുട്ടികൾ ക്ലാസ്സിൽ ഇരുന്നു. ഇതിനായി പലതരത്തിലുള്ള അധ്യാപക നൈപുണി കളും സ്വീകരിച്ചു.ചെറിയ ചെറിയ പോരായ്മകളും എല്ലാം തിരുത്താനും ഈ ഒരു കാലയളവിൽ സാധിച്ചു.



Comments
Post a Comment