പ്രതിവാരപ്രതിഫലനം രണ്ടാം ഘട്ടം( മൂന്നാം വാരം)
(24/06/2024 - 28/06/2024 )
അദ്ധ്യാപനപരിശീലനത്തിന്റെ മൂന്നാം വരാം ജൂൺ 24 മുതൽ ജൂൺ 28 വരെ ആയിരുന്നു.ജൂൺ 26 ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് നിരവധി പരിപാടികൾ സ്കൂളിൽ നടന്നു.ഇതിൻ്റെ ഭാഗമായി പോസ്റ്റർ നിർമാണവും കുട്ടികൾക്കായി ബോധവൽക്കരണ ക്ലാസ്സും നടന്നു. വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഭാഗമായി കമ്പ്യൂട്ടർ ലാബിൽ വച്ച് ജൂൺ 27 ന് മലയാള സാഹിത്യ ക്വിസ് നടത്തുകയുണ്ടായി.
ഈ ആഴ്ചയിൽ 4 പാഠാസൂത്രണ രേഖകൾ ക്ലാസ്സ് എടുക്കാൻ കഴിഞ്ഞു. പിന്നെയും പൂക്കുമീ ചില്ലകൾ എന്ന ഏകകത്തിന്റെ പ്രവേശകത്തിന്റെ ഒരു പാഠസൂത്രണവും പുതുവർഷം എന്ന കവിതയുടെ മൂന്ന് പാഠാസൂത്രണവും ആണ് ഈ വാരം പഠിപ്പിക്കാൻ കഴിഞ്ഞത്.കവിത ചൊല്ലി കൊടുത്ത് പഠിപ്പിച്ചത് കുട്ടികൾക്ക് പഠിക്കാനുള്ള താല്പര്യം കൂട്ടി കുട്ടികളെ കൊണ്ടും ഈണത്തിൽ ചൊല്ലിപ്പിച്ചത് ക്ലാസ്സ് ആസ്വാദകരമാക്കി.ശ്രദ്ധയോടെ കുട്ടികൾ ക്ലാസ്സിൽ ഇരുന്നു. ഇതിനായി പലതരത്തിലുള്ള അധ്യാപക നൈപുണി കളും സ്വീകരിച്ചു.ചെറിയ ചെറിയ പോരായ്മകളും എല്ലാം തിരുത്താനും ഈ ഒരു കാലയളവിൽ സാധിച്ചു. സാന്ദ്ര സൗഹൃദം അമ്മമ്മ എന്നീ പാഠങ്ങളുടെ നിദാനശോധകവും ഈ വാരത്തിലാണ് നടത്തിയത്. പഠനത്തിലെ കുട്ടികളുടെ പോരായ്മകൾ മനസ്സിലാക്കി കുട്ടികൾക്ക് പരിഹാരബോധനം നൽകാനും സാധിച്ചു.
Comments
Post a Comment