പ്രതിവാര പ്രതിഫലനം രണ്ടാം ഘട്ടം ( നാലാം വാരം)

പ്രതിവാരപ്രതിഫലനം രണ്ടാം ഘട്ടം(നാലാം വാരം)
(01/07/2024  -  05/07/2024)
                       അദ്ധ്യാപനപരിശീലനത്തിന്റെ നാലാം വാരം ജൂലൈ 1മുതൽ ജൂലൈ 5 വരെ ആയിരുന്നു. മാതൃഭൂമി സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 5 ബഷീർ അനുസ്മരണവുമായി  ബന്ധപ്പെട്ട് ബഷീർ കൃതികളുടെ രംഗാവിഷ്കരണവും കഥാപാത്രങ്ങളുടെ പുനരാവിഷ്കരണവും നടന്നു. ഈ പരിപാടിയിൽ കുട്ടികൾക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകാനും അവരെ നിയന്ത്രിക്കാനും ഉള്ള അവസരം ലഭിച്ചു.
                  ഈ ആഴ്ചയിൽ നാല് പഠാസൂത്രണരേഖകൾ ക്ലാസ് എടുക്കാൻ കഴിഞ്ഞു. പുതുവർഷം എന്ന കവിതയുടെ അവസാന ഭാഗവും വഴിയാത്ര എന്ന ലേഖനത്തിന്റെ കുറച്ചു ഭാഗവും ആണ് ഈ വാരത്തിൽ പഠിപ്പിക്കാൻ കഴിഞ്ഞത്. കവിത ചൊല്ലി പഠിപ്പിച്ചതു കൊണ്ട് തന്നെ കുട്ടികളിൽ പഠനത്തോടുള്ള താൽപര്യം കൂടിയതായി തോന്നി. മൂന്ന് കാലഘട്ടങ്ങളിലെ യാത്രാസൗകര്യങ്ങളെ പറ്റിയുള്ള വിവരണം ആയതിനാൽ തന്നെ കുട്ടികൾക്ക് ലേഖനം പഠിക്കുന്നതിൽ  വളരെയധികം താല്പര്യമുണ്ടായിരുന്നു. പാൻ തുടങ്ങുന്നതിനു മുമ്പായി  കുട്ടികളുടെ മുന്നറിവ് പരിശോധിക്കുകയും അവ ക്രോഡീകരിച്ച് പാഠഭാഗത്തിലേക്ക് കടക്കുകയാണ് ഉണ്ടായത്. പാഠഭാഗം പഠിപ്പിച്ച് ചോദ്യങ്ങൾ ചോദിച്ചതിലൂടെ കുട്ടികൾക്ക് കാര്യം മനസ്സിലായി എന്ന്  എനിക്ക് ബോധ്യമായി.

Comments