പ്രതിവാര പ്രതിഫലനം രണ്ടാം ഘട്ടം ( അഞ്ചാം വാരം )

പ്രതിവാരപ്രതിഫലനം രണ്ടാം ഘട്ടം( അഞ്ചാം വാരം) 

 (08/07/2024 - 12/07/2024 )
                       അദ്ധ്യാപനപരിശീലനത്തിന്റെ അഞ്ചാം വാരം ജൂലൈ 8 മുതൽ ജൂലൈ12 വരെ ആയിരുന്നു.ജൂലൈ 11 ലോക ജനസംഖ്യ ദിനത്തിൻറെ ഭാഗമായി സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ഇതിൻറെ ഭാഗമായി കുട്ടികൾ സ്കിറ്റും നൃത്ത പരിപാടികളും അവതരിപ്പിക്കുകയുണ്ടായി.  ജൂലൈ 12 സോഷ്യൽ സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ എൽ.പി യു.പി വിഭാഗം കുട്ടികളുടെ മാഗസിൻ പ്രദർശനവും നടന്നു.
  
         ഈ ആഴ്ചയിൽ 5 പാഠാസൂത്രണ രേഖകൾ ക്ലാസ്സ്‌ എടുക്കാൻ കഴിഞ്ഞു. വഴിയാത്ര,വാഴവെട്ട് എന്നീ പാഠഭാഗങ്ങളാണ്  ഈ വാരത്തിൽ പഠിപ്പിക്കാൻ കഴിഞ്ഞത് . ഭാവതീവ്രതയോടെ മാതൃകാ വായന നടത്താൻ കഴിഞ്ഞത് കുട്ടികളിൽ കൂടുതൽ ശ്രദ്ധയുളവാക്കി .
മുന്നറിവ് പരിശോധനകളിലൂടെയും ചോദ്യം ചോദിക്കലുകളിലൂടെയും കുട്ടികൾക്ക് പാടത്തിന്റെ ആശയം നന്നായി ഗ്രഹിക്കാൻ കഴിഞ്ഞു എന്ന് മനസ്സിലാക്കി.ഇതിനായി പലതരത്തിലുള്ള നൈപുണി കളും സ്വീകരിച്ചു.ചെറിയ ചെറിയ പോരായ്മകളും എല്ലാം തിരുത്താനും ഈ ഒരു കാലയളവിൽ സാധിച്ചു.

Comments