പ്രതിവാരപ്രതിഫലനം രണ്ടാം ഘട്ടം(ആറാം വാരം)
(15/07/2024 - 19/07/2024 )
അദ്ധ്യാപനപരിശീലനത്തിന്റെ ആറാം വാരം ജൂലൈ 8 മുതൽ ജൂലൈ12 വരെ ആയിരുന്നു. ജൂലൈ 20 ചാന്ദ്രദിനത്തോടനുബന്ധിച്ച് ജൂലൈ 19 വെള്ളിയാഴ്ച സ്കൂളിൽ ചാന്ദ്രദിന പരിപാടികൾ സംഘടിപ്പിച്ചു. ബഹിരാകാശ സഞ്ചാരികളുടെ വേഷത്തിലെത്തിയ കുട്ടികൾ അസംബ്ലിയിൽ കൗതുകമുണർത്തി. ഉച്ചയ്ക്കുശേഷം ചാന്ദ്രദിന ക്വിസ്സും പോസ്റ്റർ നിർമ്മാണ മത്സരവും സംഘടിപ്പിച്ചു.
ഈ ആഴ്ചയിൽ 6 പാഠാസൂത്രണരേഖകൾ പഠിപ്പിക്കാൻ കഴിഞ്ഞു. വാഴവെട്ട് എന്ന പാഠഭാഗത്തിന്റെ 4 പാഠാസൂത്രണങ്ങളും വ്യാകരണം ദ്വിത്വ സന്ധിയും എണ്ണ നിറച്ച കരണ്ടി എന്ന പാഠഭാഗത്തിന്റെ ഒരു പാഠസൂത്രണവും പാഠാസൂത്രണ രേഖകൾ ക്ലാസ്സ് എടുക്കാൻ കഴിഞ്ഞു. ഭാവതീവ്രതയോടെ മാതൃകാ വായന നടത്താൻ കഴിഞ്ഞത് കുട്ടികളിൽ കൂടുതൽ ശ്രദ്ധയുളവാക്കി .
Comments
Post a Comment