പ്രതിവാര പ്രതിഫലനം ഒന്നാം ഘട്ടം ( നാലാം വാരം)

പ്രതിവാര പ്രതിഫലനം ഒന്നാം ഘട്ടം ( നാലാം വാരം) (06/11/2023-10/11/2023) നവംബർ ആറു മുതൽ പത്തു വരെയാണ് ഈ വാരത്തിൽ ഉണ്ടായിരുന്നത്. അജഗജാന്തരം എന്ന പാഠത്തിന്റെ അവസാനത്തെ പഠാസൂത്രണ രേഖയും പി ഭാസ്കരന്റെ കാളകൾ എന്ന കവിതയുടെ മൂന്നു പാഠ സൂത്രണ രേഖയും ആണ് ഈ വാരത്തിൽ പഠിപ്പിക്കാൻ സാധിച്ചത്.കവിത ഈണത്തിൽ ഭാവാത്മകമായി ചൊല്ലി അവതരിപ്പിച്ചതിനാൽ കുട്ടികളിലെ ആസ്വാദനശേഷി വർദ്ധിപ്പിക്കാൻ സാധിച്ചു.പുതിയ പദങ്ങൾ പഠിപ്പിക്കുകയും കുട്ടികളെ കൊണ്ട് കവിതയ്ക്ക് താളം കണ്ടെത്തി ചൊല്ലിക്കുകയും ചെയ്യിച്ചു.

Comments